Friday, December 17, 2010

ക്രിക്കറ്റും ഞാനും

.

ക്രിക്കറ്റ് കളി ഒരു ആവേശമാണ്. ചിലര്‍ക്കതൊരു ലഹരിയാണ്..  മറ്റുചിലര്‍ക്ക്  ഒരുതരം ഭ്രാന്തും. വളരെകുറച്ചുപേര്‍ക്ക്മാത്രം പ്രൊഫഷനും.  കൊയ്ത്തുകഴിഞ്ഞ പാടത്ത്, പുല്ലുചെത്തി പിച്ചുണ്ടാക്കി കളിക്കുന്ന പീക്കിരികളും, റ ണ്ണൊന്നുമെടുക്കാതെ ഔട്ടാകുമ്പോള് ചെത്തിമിനുക്കിയ മടലുബാറ്റ് വലിച്ചെറിഞ്ഞ് രോഷം പ്രകടിപ്പിക്കുന്ന പയ്യനും, ഈഡന് ഗാറ്ഡന്സില് ശ്രീലങ്കയ്ക്കെതിരായ വേള്‍ഡ് കപ്പ്‌ മത്സരത്തില് കാംബ്ളി കരയുന്നതു ടിവിയില് കണ്ട് വാവിട്ടുനിലവിളിച്ച പത്തുവയസ്സുകാരനും, ഡിസ്ട്രിക്റ്റ് റ്റീം സെലക്ഷനു നന്നായി കളിച്ചിട്ടും പിടിപാടില്ലാത്തതുകാരണം തഴയപ്പെട്ട നാട്ടുകാരനും, സ്വന്തം പിഴവുമൂലം കോളജ് റ്റീം തോറ്റതിന്റെ  വിഷമത്തില് തലചുറ്റിവീണ കൂട്ടുകാരനുമൊക്കെ എനിക്കു മനസ്സിലാക്കിത്തന്നതാണിതു.


I.P.L ലേല വാര്‍ത്ത  പത്രത്തില് വായിക്കുമ്പോഴാണ് ഒരു ക്രിക്കറ്റര് ആകാഞ്ഞതിന്റെ വിഷമം തികട്ടിവരുന്നത്.  ചെറുപ്പത്തില് എന്റെ നിലവാരത്തിനൊത്ത കുട്ടികള്‍ സമീപപ്രദേശത്തെങ്ങും ഇല്ലാതിരുന്നതു കാരണം പിതാജി ക്രിക്കറ്റ് കളിക്കാന് വിടുമായിരുന്നില്ല.   പിന്നെ ഒരവസരം കിട്ടിയത് കോളജില് ചേര്‍ന്ന്‍ ഹോസ്റ്റലില് താമസിക്കുന്ന കാലത്താണ്.   പക്ഷെ അവിടെ state team player കൂടിയായിരുന്ന റൂം മേറ്റ് എന്റെ ക്രിക്കറ്റ്മോഹങ്ങളുടെ ചിറകരിഞ്ഞു.   മിന്നല് വേഗത്തില് കൃത്യതയാര്‍ന്ന പന്തുകളെറിയുന്ന അവന്റെ ആദ്യപന്തില് തന്നെ ഔട്ടകുന്നത് ഞാന്‍  പതിവാക്കി.   അഞ്ചാറ് ബോളെങ്കിലും ഫേസ് ചെയ്താലല്ലേ  കളി പഠിക്കാന് പറ്റൂ...

ജോലികിട്ടയതിനുശേഷം ടെക്നോപാര്‍ക്ക്  ടൂര്ണ്ണമെന്റിന്റെ രൂപത്തില് വീണ്ടും അവസരമെത്തി.   ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്ത അവസരത്തില് ഇടതുവലതുമുന്നണികള് ഭരണം പിടിക്കാന്‍  ബിജെപിയെ കൂട്ടുപിടിക്കുന്നതുപോലെ, ചെറിയ കമ്പനി ആയതിനാല് ആള്‍ക്കാരുടെ ദൌര്‍ലഭ്യംമൂലം എന്നെയും റ്റീമിലുള്‍പ്പെടുത്തി..  റ്റീമിന്റെ ജഴ്സിയും കിട്ടി, അടുത്തദിവസം മുതല് രാവിലെ പ്രാക്ടീസും തുടങ്ങി.   കേരളാ യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസ്സിലെ ഗ്രൌണ്ടായിരുന്നു പ്രാക്റ്റീസിനായി കണ്ടുപിടിച്ചത്.   Bat, stumps ഇത്യാദിസാധനങ്ങള് ചുമന്നുകൊണ്ടുപോവുക,  ഔട്ട് പെറുക്കുക,  ആദ്യപന്തില്‍ത്തന്നെ  ഔട്ടാവുക  തുടങ്ങിയ കര്‍മ്മങ്ങള്‍ ഭംഗിയായി ചെയ്യുന്നുണ്ടെങ്കിലും എന്നെക്കൊണ്ട് പന്തെറിയിക്കാന്‍  എല്ലാര്ക്കും ഭയമായിരുന്നു.   ഗ്രൌണ്ടിനു തെക്കുഭാഗത്ത് കുറച്ചകലെയായുള്ള ഒരു കുളമായിരുന്നു ഭീതിയുടെ കാരണം.   ഞാന്‍  ബോള് ചെയ്താല് ബാറ്റ് ചെയ്യുന്നതാരായാലും സിക്സറിനു പറത്തി ആ കുളത്തിലോ സമീപത്തോ പന്തെത്തിക്കും,  പിന്നെ അതെടുക്കാന്‍  പോകാന്‍  എല്ലാര്ക്കും പേടിയാണ്.


ഹൈമാവതികുളം എന്നറിയപ്പെട്ടിരുന്ന കുളത്തെപ്പറ്റി ജൂലിയസ് ആണ് പറഞ്ഞുതന്നത്.   ഹൈമാവതി എന്നു പേരുള്ള ഒരു പെണ്കുട്ടിയെ പണ്ടാരോ റേപ്പ് ചെയ്തുകൊന്നു കുളത്തില് തള്ളിയത്രേ.. 
അങ്ങനെയല്ലാ, പ്രണയനൈരാശ്യം മൂലം പെണ്കുട്ടി കൂളത്തിലേക്കു ചാഞ്ഞുനിക്കുന്ന മരക്കൊമ്പില് തൂങ്ങിമരിച്ചതാണെന്നും ചിലര്‍  പറയുന്നു.   രാത്രികാലങ്ങളില് അതുവഴിപോകുന്നവര് മൂന്നാള് പൊക്കംവരുന്ന രൂപം കണ്ട് പേടിച്ച സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും പറയപ്പെടുന്നു.   ഇതിലൊന്നും തരിമ്പും വാസ്തവമില്ലെന്നും, സ്ഥലവിലയിടിക്കാന്‍  വന്കിട ഫ്ളാറ്റ്  നിറ്മ്മാണക്കമ്പനിക്കാര്‍  പ്രചരിപ്പിക്കുന്നതാണെന്നും ഞാന്‍  എന്നെത്തന്നെ വിശ്വസിപ്പിച്ചു.


കോഡ് എഴുതി ബുദ്ധി ഉളുക്കുന്നതല്ലാതെ,  മെയ്യനങ്ങി പണിചെയ്തു ശീലമില്ലാത്തതിനാല് അന്നു ഭയങ്കര ക്ഷീണമായിരുന്നു.   വൈകിട്ടു ഓഫീസിന്ന് വന്നതറിയാതെ കിടന്നു,  കിടന്നതറിയാതെ ഉറങ്ങിപ്പോയി.   പാതിരാകഴിഞ്ഞെപ്പൊഴോ ഉണര്‍ന്നു അടുത്ത ഉറക്കത്തിനു തയ്യാറെടുത്തുകിടന്നപ്പോള് ദൂരെ നിന്നും ഒരു ശബ്ദം..

ഝിലും ഝിലും... ഝിലും ഝിലും...

ഒരുമുറൈ വന്തുപാര്ത്തായാല് പാടിനൃത്തം ചെയ്യുന്ന നാഗവല്ലിയുടെ ചിലങ്കയുടെ ശബ്ദംതാനല്ലയോയിത് എന്നൊരാശങ്ക..   ദൈവമേ, ഹൈമാവതി ഒരു നര്‍ത്തകിയായിരുന്നെന്നു ആരും പറഞ്ഞുകേട്ടതല്ലല്ലോ!!..   ശബ്ദം അടുത്തുവരുന്നതനുസരിച്ച് നെഞ്ച് പടപടാന്ന്  ഡോള്‍ബിയടിക്കാന് തുടങ്ങി.   കണ്ണിറുക്കിയടച്ച്, തല പുതപ്പിട്ടുമൂടി തലയിണക്കടിയില്‍  വച്ചു..   നോ രക്ഷ..   എത്രയും ദയയുള്ള മാതാവേ നിന്റെ സങ്കേതം തേടിവരുന്നവരെ കൈവിടില്ലല്ലോ തായേ എന്നു പ്രാര്‍ഥിച്ചു  കിടന്നു.    ചിലങ്കയുടെ ശബ്ദം അടുത്തുവരുന്തോറും ഭീകരമായി..   ഇതിനുംവേണ്ടി ഭീമാകാരമായ ചിലങ്കായാണോ അവള്‍  അണിഞ്ഞിരിക്കുന്നതു?!!


ആരോ സംസാരിക്കുന്നതുപോലെ തോന്നി.   ശ്രദ്ധിച്ചു കേട്ടപ്പോള്‍,  ഏതോ ഉത്സവം കഴിഞ്ഞുവരുന്നവഴി, കിട്ടിയകാശിനു കള്ള്മോന്തിക്കുടിച്ച് പൂസായ പാപ്പാന് ആനയോട് ഉത്സവവിശേഷം പങ്കുവയ്ക്കുന്നു.   തൊട്ടടുത്തുള്ള നാഷനല്‍  ഹൈവേയിലൂടെ ആനയെ നടത്തിക്കൊണ്ടു പോവുകയായിരുന്നു.   ഇടയ്ക്കിടെ “ഇടത്തിയാനേ.. വലത്തിയാനേ” എന്നൊക്കെ കേള്ക്കുന്നു..   ബാക്ഗ്രൌണ്ടില് പഴയ ചിലങ്ക ശബ്ദവും..

അന്നു കളി നിര്‍ത്തിയതാ.. പിന്നിടിതേവരെ.. ങാഹാ..

5 comments:

  1. അഞ്ചാറ് ബോളെങ്കിലും ഫേസ് ചെയ്താലല്ലേ കളി പഠിക്കാന് പറ്റൂ.....

    ഹ ഹ നര്‍മ്മം വഴങ്ങും. കൂടുതല്‍ എഴുതുക. ഞാനും കൂടുന്നു ഒപ്പം.

    ReplyDelete
  2. Aliyaa super. ഔട്ട് പെറുക്കുക, ആദ്യപന്തില്‍ത്തന്നെ ഔട്ടാവുക തുടങ്ങിയ കര്‍മ്മങ്ങള്‍. enikishtapettu. Keep writing ore frequently. All the best.

    ReplyDelete
  3. >>കോഡ് എഴുതി ബുദ്ധി ഉളുക്കുന്നതല്ലാതെ, മെയ്യനങ്ങി പണിചെയ്തു ശീലമില്ലാത്തതിനാല്<< ഇതാണിതിന്റെ ഹൈലൈറ്റ്‌ ...ഹ ഹ ഹ ... നര്‍മ്മത്തിന്റെ കാര്യത്തില്‍ ഒരു പുലി ആണല്ലേ(അല്ല ഒരു ചെറിയ സിംഗം!)....

    ReplyDelete
  4. അങ്ങിനെ ആശ്വസിക്കുകയൊന്നും വേണ്ട ചിലപ്പോ ആനയുട് രൂപത്തിലും യക്ഷികൾ പ്രത്യക്ഷപ്പെടാറുണ്ടെത്രെ....
    നല്ല എഴുത്ത് ....ആശംസകൾ

    ReplyDelete
  5. orukalathu viduratayilayirunna, pinneedu manmaranjupoyatum aya pala swapnangalum ormayil varunnu.... nannayitundu.

    ReplyDelete